Thursday, February 21, 2008

Doctor- worst enemy or best friend? സുഹൃത്തോ അതോ എതിരാളിയോ

ലോകത്തു വേറെ ഒരു ജോലിയ്കും ഇതുപോലൊരു വിരോധാഭാസം കാണില്ല.
എല്ലാവര്‍ക്കും കുറ്റം പറയാന്‍ ഒരു സാധനം - ഡോക്ടര്‍.
അസുഖം വന്നാല്‍ എല്ലാവര്‍ക്കും ആവശ്യം - ഡോക്ടര്‍.

എവിടുന്നെങ്കിലും നമ്പര്‍ കണ്ടുപിടിച്ച്‌ വിളിക്കും- ഡോക്ടര്‍ ഇന്ന് ഓപി യില്‍ കാണുമോ ?

അതിനിത്ര രാവിലെ വിളിക്കണോ ? അഞ്ചര മണി ആയതല്ലേ ഉള്ളു?

ഓ സോറി. ഞാന്‍ നടക്കാന്‍ പോവുന്നതിനു മുന്‍പ്‌ വിളിച്ചെന്നേ ഉള്ളു. ഡോക്ടര്‍ ഉറങ്ങുവായിരുന്നു അല്ലേ?

(അതേ , ഇന്നലെ രാത്രി 3 മണി കഴിഞ്ഞാ ആശുപത്രിയില്‍ നിന്നു വന്നു കിടന്നത്‌-
എന്തിനു പറയണം. തനിക്കത്‌ അറിയേണ്ടല്ലോ.
രാവിലെ വിളിച്ചതിന്‌ അയാള്‍ ചാടിക്കടിയ്ക്കാന്‍ വന്നു എന്നു പറയാനുള്ളതല്ലേ)



75 രൂപയുടെ ഒരു OP റ്റികറ്റ്‌ എടുത്തു കഴിഞ്ഞാല്‍ ഡോക്ടറെ വിലയ്ക്കുവാങ്ങിയതുപോലെ തന്നെ. തോന്നുമ്പോള്‍ വിളിക്കാം. ഒരേ കാര്യം തന്നെ പലര്‍ വീണ്ടും വീണ്ടും അറിയാന്‍ ചോദിക്കാം.(ആദ്യം കേട്ടയാള്‍ അങ്ങു പറഞ്ഞാല്‍ പോരേ - ങ്‌ ഹും പോരാ.എനിയ്ക്കും ചോദിക്കണം !)

ഒരഞ്ചു മിനിറ്റ്‌ മുന്‍പ്‌ ഇതേ കാര്യത്തിന്‌ വേറെ ആരോ വിളിച്ചിരുന്നല്ലോ?

അതെ അത്‌ എന്റെ വകയില്‍ ഒരു അമ്മായിയാ. അവരുടെ അടുത്ത്‌ പറഞ്ഞിട്ടു കാര്യമില്ല ഉടനെ മറക്കും. (പിന്നെന്തിനാ എന്നെ വിളിക്കാന്‍ സമ്മതിച്ചത്‌? ഞാന്‍ ഇവിടെ വേറെ ജോലി ഒന്നും ഇല്ലാതിരിക്കുകയാണെന്നു വിചാരിച്ചോ. "ശ്ശോ ആരെങ്കിലും ഒന്നു വിളിച്ചിരുന്നെങ്കില്‍ രോഗ വിവരം മുഴുവന്‍ വീണ്ടും വീണ്ടും പറയാമായിരുന്നു" ) "

എന്തൊരു സാധനം.ഇവനൊക്കെ മനുഷ്യത്ത്വം ഇല്ലല്ലോ. ഒരു വിവരം അറിയാന്‍ വിളിച്ചാല്‍ നമ്മളെ കടിച്ചുകീറും.വേറെ ഡോക്ടര്‍മാരില്ലാത്തതുപോലെ


ഞാന്‍ കഴിഞ്ഞ ചൊവ്വാഴ്ച വന്നിരുന്നു ഡോക്ടറെ ക്കണ്ടില്ല, ലീവ്‌ ആണെന്നു പറഞ്ഞു (ഒരു കുറ്റപ്പെടുത്തല്‍ !) - ഞാന്‍ കഴിഞ്ഞ എത്രയോ വര്‍ഷമായി നിങ്ങളെക്കാത്തിരിക്കുന്നു സഹോദരാ.എന്തേ ഇതിനു മുന്‍പ്‌ വരാത്തേ?
അസുഖം emergency ഒന്നുമല്ലല്ലോ- ഒരു പതിനഞ്ചു വര്‍ഷമായി ദാ ഇങ്ങനെ നിന്നിട്ട്‌ മുന്നോട്ടു കുനിഞ്ഞ്‌ ഇടത്തോട്ടു നോക്കുമ്പോള്‍ നടുവിന്റെ വലതു വശത്തായി ഒരു വേദന പോലെ. (എന്താ ഈ വേദന പോലെ? വേദന ഉണ്ട്‌ അല്ലെങ്കില്‍ ഇല്ല അല്ലാതെ ഉണ്ടെന്നൊരു തോന്നലോ?)- ഗുളിക എഴുതുന്നതു പോലെ കാണിച്ചാല്‍ മതിയോ അതോ--- .

പെയിന്‍ കില്ലര്‍ ഞാന്‍ കഴിക്കാറില്ല.( വേദനയ്ക്ക്‌ വേദന സംഹാരി അല്ലാതെ പിന്നെന്താ വേണ്ടത്‌?)

ആന്റിബയോട്ടിക്ക്‌ ഒന്നും വേണ്ടേ? - ഇല്ല ഇത്‌ വൈറല്‍ ഫീവര്‍ ആകാനാണ്‌ സാധ്യത. അപ്പോള്‍ പലപ്പോഴും ആന്റിബയോട്ടിക്‌ ആവശ്യമില്ല.
പക്ഷേ കഴിഞ്ഞ തവണ ഇതുപോലെ വന്നപ്പോള്‍ ഡോക്ടര്‍ വാനരന്‍ ആന്റിബയോടിക്‌ തന്നു കഴിഞ്ഞാണ്‌ ഇവന്റെ പനി കുറഞ്ഞത്‌ (ആണോ, എങ്കില്‍ പോയി വാനരനെത്തന്നെ കാണൂ. എന്റെ ചികില്‍സ ഇങ്ങനെയാണ്‌)

ആന്റിബയോടിക്‌ വേണോ? - തീര്‍ച്ചയായും. നല്ല chest infection ഉണ്ട്‌. ഒരാഴ്ചയില്‍ കൂടുതലായി. ഇനി നമ്മള്‍ വച്ചോണ്ടിരുന്നിട്ട്‌ കാര്യമില്ല.
പക്ഷേ ഡോക്ടര്‍ വാനരന്‍ പറഞ്ഞിട്ടുണ്ട്‌ ഒരു കാരണവശാലും ആന്റിബയോടിക്കുകള്‍ അവനു കൊടുക്കരുതെന്ന് (എങ്കില്‍പ്പിന്നെ നേരത്തെ പറഞ്ഞതുപോലെ-----)

ഒരു സ്കാന്‍ കൂടെ അങ്ങ്‌ എടുത്താലോ എന്ന് ഞാന്‍ വിചാരിക്കുന്നു.
ഡോക്ടര്‍ക്കെന്തു തോന്നുന്നു? അതിന്‌ അങ്ങനെ പ്രത്യേകിച്ച്‌ ഒരു സീരിയസ്‌ അസുഖത്തിന്റെ ലക്ഷണമൊന്നും ഞാന്‍ നോക്കിയിട്ട്‌ കാണുന്നില്ലല്ലോ. എടുത്ത സാധാരണ ടെസ്റ്റുകള്‍ എല്ലാം നോര്‍മല്‍ ആണല്ലോ പിന്നെന്തിനാ?

എന്നാലും ഒരെണ്ണം എടുക്കാം ഒരു സമാധാനം ആവുമല്ലോ.
നമുക്ക്‌ രോഗിയുടെ അഭിപ്രായം കൂടി ഒന്നു ചോദിച്ചാലോ?
നിങ്ങള്‍ ആരെന്നു മനസ്സിലായില്ല.
ഞാന്‍,ങാ ഞാന്‍ പേഷ്യന്റിന്റെ വകയിലൊരു ബന്ധുവാണ്‌ (അപ്പോ പൈസ ഇറക്കേണ്ടി വരുന്നവനല്ല, അതാണ്‌ സ്കാന്‍ എടുക്കാന്‍ ഇത്ര ആവേശം !)

ഈ സ്കാനിന്റെ ആവശ്യമുണ്ടോ? അതില്ലാതെ ചികില്‍സിച്ചൂടേ? പറ്റുമായിരിക്കും പക്ഷേ എന്റെ ചികില്‍സയില്‍ എന്തെങ്കിലും പാളിച്ച വന്നാല്‍ (ഞാനും മനുഷ്യനാണല്ലോ- അക്കര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടെങ്കിലും !) അന്ന് നിങ്ങള്‍ തന്നെ തിരിഞ്ഞ്‌ എന്റടുത്ത്‌ ചോദിക്കുകയില്ലേ. എന്താ ഒരു സ്കാന്‍ എടുക്കാത്തത്‌ എന്ന്.
സ്കാന്‍ എടുത്താല്‍ ചികില്‍സ ആവുന്നില്ല എന്നെനിക്ക്‌ നന്നായിട്ടറിയാം. പക്ഷേ എനിക്ക്‌ മാന്ത്രിക ശക്തി ഒന്നും ഇല്ല പഠിച്ചതിന്റെ ബലത്തില്‍ ആണ്‌ എന്റെ ഈ കസര്‍ത്ത്‌. അത്‌ നൂറു ശതമാനവും ശരിയാവണം എന്നില്ല.

ആയിരം രോഗികളെ സുഖമാക്കി വിട്ടാലും അതിന്റെ മുഴുവന്‍ ഫലവും സല്‍പ്പേരും പോവാന്‍ ഒരൊറ്റ കൈപ്പിഴ മതി. ആ കൈപ്പിഴ വരാതിരിക്കാന്‍ ചിലപ്പോള്‍ സ്കാന്‍ എടുത്താല്‍ പറ്റുമെങ്കില്‍ ഞാന്‍ അത്‌ എടുത്താല്‍ എന്താ കുഴപ്പം? ഞാന്‍ കമ്മിഷന്‍ വാങ്ങാറില്ല.എന്റെ അടുത്ത മുറിയിലെ ഡോക്ടറുടെ രോഗികള്‍ 6000 രൂപയ്ക്ക്‌ സ്കാന്‍ എടുക്കുമ്പോള്‍ എന്റെ രോഗികളെല്ലാം തന്നെ 3000 രൂപ കൊടുത്താണ്‌ MRI scan എടുക്കുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ 2500 വരെ സ്കാന്‍ എടുത്തു തരാമെന്ന് സ്കാന്‍ സെന്റര്‍ ഏറ്റിട്ടുമുണ്ട്‌.

മനുഷ്യര്‍ പലവിധം ഉണ്ട്‌. ചിലത്‌ ചീഞ്ഞതായിരിക്കും. ചീഞ്ഞതു മാത്രം കണ്ടു പരിചയിച്ചവര്‍ക്ക്‌ എല്ലാവരും ചീഞ്ഞതായി തോന്നും. ഡോക്ടര്‍മാരല്ലാതെ വേറെ ആര്‍ക്കും കഷ്ടകാലത്തിന്‌ fee for service പറ്റുകയില്ല (ഫിസിയോതെരപിസ്റ്റുകള്‍ക്കും പറ്റും) അതുകൊണ്ടു തന്നെ മറ്റ്‌ ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനത്തിനും ഡോക്ടറെ ചൂണ്ടിക്കാട്ടി പൈസ വാങ്ങുന്നു പൈസ വാങ്ങുന്നു എന്നു വിളിച്ചുകൂവാന്‍ എളുപ്പമുണ്ട്‌. പല ഗവണ്‍മന്റ്‌ ആശുപത്രിയിലെയും മുറിവു വച്ചുകെട്ടുന്ന അറ്റെണ്ടര്‍ പൈസ കിട്ടാതെ ഒന്നും ചെയ്യാറില്ല. അവിടെ ചികില്‍സയ്ക്കു ചെല്ലുന്ന രോഗിയുടെ ഗതി അറിയാമല്ലോ. അവന്റെ കയ്യില്‍ നിന്നു പോലും പൈസ വാങ്ങിക്കുന്നവര്‍ ഉണ്ട്‌.(അതു പിന്നെ ജീവിക്കാന്‍ വേണ്ടി അല്ലെ? അതുപോലെ ആണോ ഞങ്ങള്‍ ദൈവം പോലെ കാണുന്ന ഡോക്ടര്‍ ?)

worst enemy- best friend !

16 comments:

Dr.Blog said...

പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം.

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ ഇതുപോലൊരു കൂട്ടം ആള്‍ക്കാര്‍ എങ്ങനെ വന്നു ജനിച്ചു എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ട്‌.

rajesh said...

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍


ഹഹഹ

ചീത്ത വിളികേട്ടേ അടങ്ങൂ അല്ലിയോ ?

Dr.Blog said...

പലര്‍ക്കും ഇഷ്ടപ്പെടുകയില്ല എന്നറിയാം.

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ ഇതുപോലൊരു കൂട്ടം ആള്‍ക്കാര്‍ എങ്ങനെ വന്നു ജനിച്ചു എന്ന് പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ട്‌

കുറുമാന്‍ said...

മറ്റുള്ളവര്‍ക്കിഷ്ടപെടുമോ ഇല്ലയ്യോ എന്നൊന്നും നോക്കണ്ട ഡോക്ടറേ....അവനവന്റെ ഇഷ്ടത്തിനല്ലെ മുന്‍ തൂക്കം നല്‍കേണ്ടത്. അങ്ങട് എഴുത്വാ

Suraj said...

Hello dear Sir,

ഒരേ തൂവലുള്ള മറ്റൊരു പക്ഷിയെക്കണ്ടതില്‍ സന്തോഷം.
ലേഖനം വളരെ കാലികം തന്നെ, സരസവും..
ആതുരശുശ്രൂഷകന്റെ പക്ഷം പറയാനും ആളു വേണമല്ലോ ബൂലോകത്ത്.

ഡോക്ടര്‍മാര്‍ ദൈവങ്ങളാണെന്ന ചിന്ത ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഉണ്ട് - ചെറിയൊരു വ്യത്യാസം മാത്രം. കൈപ്പിഴവന്നാല്‍ ദൈവത്തിനെ വെറുതേ വിടുകേല എന്ന് മാത്രം. രോഗം, ശരീരശാസ്ത്രം, മരുന്നുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത തന്നെ പ്രധാന കാരണം.

തുടരുക. വീണ്ടും വരാം.

സസ്നേഹം,
സൂരജ്.

Dr.Blog said...

നന്ദി dr. സൂരജ്‌

വല്ലപ്പോഴുമൊക്കെ ഡോക്ടര്‍മാരുടെ സൈഡ്‌ പറയാനും ആരെങ്കിലും വേണമല്ലോ എന്ന് വിചാരിച്ചു- (സാധാരണ താങ്കള്‍ ഒറ്റയ്ക്ക്‌ പയറ്റുന്നതേ കണ്ടിട്ടുള്ളു.അപ്പോള്‍ ഒരു support ഇരിക്കട്ടെ എന്നും കരുതി ;-))

നന്ദി കുറുമാന്‍. എനിക്ക്‌ ഇഷ്ടപ്പെടുമോ എന്ന് ആരും നോക്കാറില്ലല്ലോ. ഒരു ഭംഗി വാക്ക്‌ എഴുതി എന്നേ ഉള്ളൂ. ;-).

ദുഷ്ടന്മാരായ ഡോക്ടര്‍മാരുടെ കഥകള്‍ കേട്ടു മടുത്തു. (അവന്മാരാണെങ്കില്‍ പൈസ ഉണ്ടാക്കുന്ന തിരക്കില്‍ ഇതിലൊന്നും എഴുതി തങ്ങളുടെ വശം വിശദീകരിക്കുന്നുമില്ല). "രോഗികളുടെ രക്ഷിതാക്കള്‍" എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ചുമ്മാ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്നു അതുകേട്ട്‌ പൊതുജനം കയ്യടിക്കുന്നു. കുറച്ചുകാലമായി ഇതുകാണുന്നു

കെ said...

ഡോക്ടര്‍മാരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെ. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയത്തിന് ഒരു പ്രാധാന്യവും നല്‍കുകയുമില്ല. ചില ഡോക്ടര്‍മാരുടെ കയ്യിലിരിപ്പു കാരണം ഒരു സമൂഹത്തിനാകെ അവമതിയും ചെരിപ്പേറും. ഏതായാലും തുടരുക. എഴുതിയതൊക്കെയും പരമാര്‍ത്ഥങ്ങള്‍.

രോഗിയുടെ ആശങ്കയും ഡോക്ടറുടെ അവസ്ഥയും ഏതെങ്കിലും ബിന്ദുവില്‍ സംഗമിക്കുമോ?

Anonymous said...

The other side is also dark...Ha..ha..

But what about the other side of the other side...Its darker mann...

Really....

Dr. Surej kuttaa.....Pani pidichch varumpozhum ithu thanne pareneee....

Yathasthithikan

Anonymous said...

Good post.

കാര്‍ത്ത്യായനി said...

ഒ.പിയില്‍ കേട്ടത്
രോഗി:ഡോക്റ്റര്‍ ഒരാഴ്ചയായി ഭയങ്കര ഡിസ്ഫേജിയ..എനിയ്ക്ക് ............... അസുഖം ആണെന്നു ഗൂഗിള്‍ പറയുന്നു....നമുക്കൊരു സര്‍ജറി ചെയ്താലോ?

ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്..ചിറകുമുളയ്ക്കാത്ത മറ്റൊരു ഒരേതൂവല്പക്ഷി:)

കൃഷ്‌ണ.തൃഷ്‌ണ said...

മറ്റുള്ളവരെക്കുറിച്ചു ഡോക്റ്റര്‍ എന്തിനാ ചിന്തിക്കുന്നത്..എഴുതാനുള്ളതു എഴുതുക തന്നെ വേണം. അതു കേള്‍ക്കാനും വായിക്കാനും ഇവിടെ ഒരുപാടുപേരുണ്ട്..ഇതു വഴി വരും, എപ്പോഴും.
തിരക്കിനിടയില്‍ അല്‍പ്പം റിലാക്‌സേഷന്‍ ഇങ്ങ്നേയുണ്ടായാല്‍ അതു ഒരുപാടു പേര്‍ക്കു മനസ്സിലാക്കാനു‍ സ്വയം ശുദ്ധമാക്കാനും സഹായിക്കും.

Vadakkoot said...

Good one. മനോരമ പറയുന്നതിന്റെ മറുപുറവും നാട്ടുകാര്‍ അറിയണമല്ലോ.

Dr.jishnu chandran said...

നടുവേദന ആണ് ഡോക്ടറെ ഒരു കിഴി ഇടണം.
എതുകിഴിയാണ് വേണ്ടത് ?
എലക്കിഴി മതി ഡോക്ടറെ.... ധന്വന്തരം തൈലം വേണ്ട. സാഹചരാദി മതി.
ആയിക്കോട്ടെ.... 700 രൂപ അടച്ചിട്ട് വന്നോളു...
സമാധാനത്തോടെ ആ മനുഷ്യന്‍ പോയി... ചെയ്തത് ഗുരു സ്ഥാനീയനായ ഡോക്ടര്‍. നല്ല മാതൃക

അശോക് കർത്താ said...

ഈ ഡോക്ടറന്മാരുടെ ഒരു കഷ്ടപ്പാടേ? പത്താം ക്ലാസും പിന്നെ 2 ക്ലാസ്സും പഠിച്ച് ടെസ്റ്റെഴുതി മിടുക്കന്മാരും തന്തക്ക് മിടുക്കുണ്ടെങ്കിൽ അയാളുടെ കയ്യിലുള്ള കാശു കൊണ്ട് അതിമിടുക്കന്മാരും ഡോക്ടറാകും. അതെന്തിനാന്ന് ചോദിച്ചാൽ ഒരു നെലേം വെളേം ഒള്ള കച്ചോടമല്യോ? കാശും കിട്ടും. പിന്നെ ജീവിതാന്ത്യം വരെ പണിയുമായി. അതിനെടേലെ മത്സരമോർക്കുമ്പോഴാ കൂടെ പഠിച്ച മൊയ്തു 10-)ന്തരം പാസാകാൻ നിവർത്തിയില്ലാണ്ട് കടപ്പുറത്ത് മീൻ കച്ചോടം തൊടങ്ങി കാശുകാരനായത്. അവൻ ലക്ഷപ്രഭുവായിരിക്കുമ്പോ ഈ ഡോക്റ്റര് എം.ഡിക്ക് കിടന്ന് വലയുന്നതേയുള്ളു. ങുഹും! ഒരു ദെവസം അവനേം ചികിത്സിച്ച് കളയാമെന്ന് വിചാരിച്ചിരുന്നതാണു. പക്ഷെ എന്തു ചെയ്യാം. മൊത്തം ചെലവായ തൊക നൊക്കുമ്പോൾ സർക്കാരിന്റെ നക്കാപ്പിച്ച മേടിച്ച് ജനത്തിനേ സേവിക്കാൻ പറ്റുവോ? പിന്നെന്താ വഴി. നേരെ അങ്ങ് ചെന്ന് കേറുക! മീൻ വാടയുന്റെങ്കിലും സെറ്റപ്പ് ഗംഭീരാ. നല്ല തൊകേം തരും. പക്ഷെ മൊയ്തൂനെ കാണുന്നില്ലല്ല് എന്ന് വിചാരിച്ചിരിക്കുമ്പോ അവൻ വന്ന്. സന്തോഷായി. ഒന്ന് ചികിത്സിച്ചേക്കാമെന്ന് വിചാരിച്ചപ്പോ ദാ അവൻ വിളിക്കന്ന്.... ഏയ് ഡാക്കിട്ടരെ ... മൊയ്തു ഈ കെട്ടിടം കെട്ടി അതി കൊറേ സൂത്രമൊക്കെ വച്ചിരിക്കുന്നത് പുണ്യം കിട്ടാനല്ല. അതിനു നമ്മള് സക്കാത്ത് കൊടുക്കുന്നുണ്ട്. ജ്ജ് ചുമ്മാണ്ടിൺഗിരുന്നാപ്പോരാ.... മീൻ കച്ചോടം പോലെ കാര്യം നീക്കണം. കായ് വേണം. എന്തേ ? അത് ഉണ്ടാക്കാൻ പറ്റ്വോ അനക്ക്..... അറിയാമ്പാടില്ലെങ്കി ദാ ഈ നായരോട് ചോയി.... ഓനാ ഇവിടുത്തെ കണക്കപ്പിള്ള. ഓൻ പറയുന്ന പോലെ അങ്ങ് ചെയ്യാ... എന്തേ? (ആസ്പത്രിയിലെ ഫൈനാൻഷ്യ്യൽ മാനേജരെ ധിക്കരിക്കാൻ കെൽ‌പ്പുള്ള ഡോക്ടറന്മാർ രോഗികളെ കല്ലെറിയട്ടെ....)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബാക്കിയെല്ലാവരും നല്ലവരും കൈക്കൂലി വാങ്ങാത്തവരും മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നവരുമായ ഈ കേരളത്തില്‍ :)))

അശോക് കർത്താ said...

ബാക്കിയുള്ളവരേപ്പോലെ തന്നാ ഡോക്ടേഴ്സ്? ഹാവു! അത് സമ്മതിച്ചൂലോ. പിന്നെ അവരേപ്പോലെ അങ്ങ് കഴിഞ്ഞുകൂടിയാപ്പോരെ? ഈ പ്രത്യേക അവകാശങ്ങൾക്കും സംരക്ഷണങ്ങൾക്കും വാശിപിടിക്കുന്നതെന്തിനാ?